ടി.കെ പത്മിനിയായി അനുമോൾ; ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

0
66

അനുമോൾ പ്രധാന കഥാപാത്രമായി യുവ എഴുത്തുകരാന്‍ സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന പത്മിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രകാരി ടി.കെ പത്മിനിയുടെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അനുമോളാണ് പത്മനിയായി വേഷമിടുന്നത്.

ഇര്‍ഷാദ്, സഞ്ജു ശിവറാം എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ശ്രീവല്‍സന്‍ ജെ മേനോന്‍ ആണ്. മനോജ് കൂറൂരിന്‍റെതാണ് വരികള്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സുസ്മേഷ് ചന്ദ്രോത്ത് അറിയിച്ചു.