ഡിവില്ലിയേഴ്സിന് പരിക്ക്; ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടി

0
47

ജൊഹന്നാസ്ബർഗ്: ഇന്ത്യക്കെതിരായ ഏകദിനപരമ്പരയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടി. ആതിഥേയരുടെ ് സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്സിന് പരുക്കേറ്റതാണ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയാകുന്നത്. കൈവിരലിനേറ്റ പരുക്ക് കാരണം ഡിവില്ലിയേഴ്സ് ആദ്യത്തെ മൂന്നു ഏകദിനങ്ങളില്‍ കളിക്കുകയില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദക്ഷിണാഫ്രിക്ക ഡിവില്ലിയേഴ്സിന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യക്കെതിരെ നടന്ന മൂന്നാം ടെസ്റ്റില്‍ വലത്തേ കയ്യിലെ ചൂണ്ടുവിരലിന് പരുക്കേറ്റ ഡിവില്ലിയേഴ്സിന് ഇത് ഭേദമാവാന്‍ രണ്ടാഴ്ച്ചകളെടുക്കും,’ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മാധ്യമങ്ങളെ അറിയിച്ചു. ആറ് ഏകദിനമത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യമത്സരം നടക്കുന്നത് ഫെബ്രുവരി ഒന്നിനാണ്.