തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു

0
57

ബംഗളൂരു: തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗരെ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

ബംഗളൂരു ആര്‍.ടി നഗറില്‍ സ്ഥിരതാമസക്കാരായ തലശ്ശേരി സ്വദേശികളായ വി.രാമചന്ദ്രന്‍, ഭാര്യ ഡോ.അംബുജം, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. ലോറി അമിതവേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൂവരും തത്ക്ഷണം മരിച്ചു. ഗൈനക്കോളജിസ്റ്റായ ഡോ.അംബുജ ആര്‍.ടി നഗറില്‍ ക്ലിനിക്ക് നടത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.