ദൃശ്യങ്ങള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് പ്രോസിക്യൂഷന്‍

0
36


അങ്കമാലി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ പ്രതി ദിലീപിന് നല്‍കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രോസിക്യൂഷന്‍. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ നിലപാട് ആവര്‍ത്തിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് രേഖാമൂലമുളള റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇക്കാര്യം കേസ് വിസ്താര വേളയില്‍ തളിയിക്കാനായി ദൃശ്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്.

കേസില്‍ മാപ്പുസാക്ഷിയായ അനീഷിന്റെ മൊഴിയുടെ പകര്‍പ്പ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നേരിട്ട് അനീഷിന്റെ മൊഴിയെടുത്തിട്ടില്ലെന്നും കോടതിയില്‍ രഹസ്യമൊഴി നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കേസില്‍ അന്വേഷിച്ച സംഘത്തിന്റെ തലവനായ ബൈജു പൗലോസ് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ദിലീപിന്റെ ഈ ഹര്‍ജി ഇനി നീട്ടിക്കൊണ്ട് പോകാന്‍ താത്പര്യമില്ലെന്നും വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെടുകയും ചെയ്തു.