പാറ്റൂര്‍ കേസ്: ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

0
44

കൊച്ചി: പാറ്റൂര്‍ കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോടതിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റുകള്‍ ഇടുന്നത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമായി കാണുമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് കോടതിക്ക് അവമതിപ്പ് ഉണ്ടാക്കുന്നു എന്നും വിമര്‍ശനത്തില്‍ പറയുന്നു.

പാറ്റൂര്‍ കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജേക്കബ് തോമസ് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് വിശദീകരണമൊന്നും നല്‍കിയിരുന്നില്ല. കോടതി വിമര്‍ശനം ഉയരുമ്പോഴൊക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ അതിനെതിരെ പ്രതീകാത്മക പോസ്റ്റുകളാണ് ജേക്കബ് തോമസ് ഇട്ടിരുന്നത്. കേസ് വിധി പറയാന്‍ മാറ്റി.