പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറി

0
54

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറി. വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം ഉപേക്ഷിക്കുന്നത്. വിദേശകാര്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മേല്‍വിലാസം രേഖപ്പെടുത്തിയ അവസാന പേജ് നില നിര്‍ത്താനും തീരുമാനമായി.

പാസ്‌പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍ ഇനിമുതല്‍ പ്രിന്റ് ചെയ്യേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.. ഇതോടെ മേല്‍വിലാസത്തിനുളള ആധികാരികരേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന സാഹചര്യവും ഉടലെടുത്തിരുന്നു. എന്നാല്‍ താരുമാനം തിരുത്തിയതോടെ ഇനി പഴയ പടി പാസ്പോര്‍ട്ട് ലഭ്യമാകും