ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് കേസ് ഒതുക്കിതീര്‍ക്കാന്‍ തീവ്രശ്രമം നടക്കുന്നതായി കെ.സുരേന്ദ്രന്‍

0
40

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് കേസ് ഒതുക്കിതീര്‍ക്കാന്‍ തീവ്രശ്രമം നടക്കുന്നതായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. കേസ് അവസാനിച്ചെന്ന കോടിയേരിയുടെയും മക്കളുടേയും അവകാശവാദം പൊള്ളയാണെന്നും ഇടനിലക്കാരായി രണ്ട് എം.എല്‍.എമാരും ഉന്നത സിപിഎം നേതാക്കളുമാണ് കരുക്കള്‍ നീക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.