ബി​രു​ദ​യോ​ഗ്യ​ത മ​റ​ച്ചു​വെ​ച്ച്‌​ ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​വരെ ഡീ​ബാ​ര്‍ ചെ​യ്യും

0
65

ബി​രു​ദ​യോ​ഗ്യ​ത മ​റ​ച്ചു​വെ​ച്ച്‌​ ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രെ ഡീ​ബാ​ര്‍ ചെ​യ്യും. ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ബി​രു​ദ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ ലാ​സ്​​​റ്റ്​ ഗ്രേഡ് ത​സ്​​തി​ക​യി​ല്‍ അ​പേ​ക്ഷി​ക്കു​ന്ന​തി​ന് യോ​ഗ്യ​ര​ല്ല. ഇ​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം തെ​ളി​ഞ്ഞാ​ല്‍ പി.​എ​സ്.​സി പ​രീ​ക്ഷ​ക​ളി​ല്‍​നി​ന്ന് ഡീ​ബാ​ര്‍ ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ ശി​ക്ഷാ ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​രാ​കു​മെ​ന്ന വി​വ​രം വ​ണ്‍ ടൈം ​വെ​രി​ഫി​ക്കേ​ഷ​ന്‍ അ​റി​യി​പ്പി​നൊ​പ്പം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ അ​റി​യി​ക്കും.

അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി​ക്കു​മു​മ്പ് ബി​രു​ദം നേ​ടി​യി​ട്ടി​ല്ലെ​ന്ന സ​ത്യ​വാ​ങ്മൂ​ലം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ​ക്കൊ​ണ്ട് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി വാ​ങ്ങാ​നും തീ​രു​മാ​നി​ച്ചു. ഇ​ക്കു​റി ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ പ​രീ​ക്ഷ ക​ഴി​ഞ്ഞ​പ്പോ​ള്‍ ചി​ല​ര്‍ യോ​ഗ്യ​ത മ​റ​ച്ചു​വെ​ച്ച്‌​ പ​രീ​ക്ഷ എ​ഴു​തി​യെ​ന്ന്​ കാ​ണി​ച്ച്‌​ നി​ര​വ​ധി പ​രാ​തി​ക​ള്‍ ക​മീ​ഷ​ന്​ കി​ട്ടി​യി​രു​ന്നു.