ബോഡി സ്‌പ്രേയ്ക്കും ക്രീമുകള്‍ക്കും വിട പറയാം ; വിയര്‍പ്പ് നാറ്റം അകറ്റാന്‍ നാടന്‍ പ്രയോഗം..

0
82

 

നമ്മുടെ ജീവിതത്തിലെ പ്രധാന ശത്രുവാണ് വിയര്‍പ്പ് നാറ്റം.പലപ്പോഴും ഈ ശത്രു കാരണം അഭിമുഖികരിക്കേണ്ട പ്രശ്‌നങ്ങള്‍ വലുതാണ്. എത്രയോക്കെ ബോഡി സ്‌പ്രേകളും ക്രീമുകളുമുപയോഗിച്ചാലും ഒട്ടും ശമനം ലഭിക്കാത്തവരാണ് കൂടുതലും. എല്ലാവര്‍ക്കും ശരീരത്തിന് ഓരോ ഗന്ധമായിരിക്കും. ഇത് വിയര്‍പ്പുമായി ചേര്‍ന്ന് ദുര്‍ഗന്ധമായി മാറുന്നു. ശരീരദുര്‍ഗന്ധം മാറാന്‍ സ്‌പ്രേയും മറ്റും ഉപയോഗിക്കുന്നത് മിക്കപ്പോഴും ദുര്‍ഗന്ധം വര്‍ധിപ്പിക്കുകയാണ് പതിവ്. കൂടാതെ ഇതിന് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്.

* വിയര്‍പ്പ് നാറ്റം ഇല്ലാതാക്കുന്ന ചില ഘടകങ്ങള്‍ എണ്ണയിലുണ്ട്.
വെളിച്ചെണ്ണ കക്ഷത്തില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയുന്നത് വിയര്‍പ്പ് നാറ്റം അകറ്റാന്‍ നല്ലതാണ്.

*ശരീര ദുര്‍ഗന്ധത്തിന് പരിഹാരം സഹായിക്കുന്ന ഒന്നാണ് എപ്‌സം സാള്‍ട്ട് . കുളിക്കുന്ന വെള്ളത്തില്‍ അല്‍പം എപ്‌സം സാള്‍ട്ട് മിക്‌സ് ചെയ്ത് കുളിക്കുന്നത് ദുര്‍ഗന്ധം അകറ്റുന്നു

*വെള്ളത്തില്‍ പെരും ജീരകം ഇട്ട് തിളപ്പിച്ച ശേഷം അതില്‍ അല്പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുക.

* ഗ്രീന്‍ ടീ കൊണ്ടും ഇത്തരം പ്രശ്്‌നത്തെ പരിഹരിക്കാവുന്നതാണ്.
ഗ്രീന്‍ടീ ദിവസവും കഴിക്കുന്നത് ശരീര ദുര്‍ഗന്ധം ഇല്ലാതാക്കുന്നു.

* നാരങ്ങാ രണ്ടായി മുറിച്ച് അത് കക്ഷത്തില്‍ തേയ്ക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കുന്നു.

* തക്കാളി നീര് കുളിക്കുന്ന വെള്ളത്തില്‍ മിക്‌സ് ചെയ്യുന്നത് ശരീര ദുര്‍ഗന്ധം അകറ്റി സുഗന്ധം നല്‍കുന്നു.

* ആര്യവേപ്പിന്റെ ഇല വെള്ളത്തിലിട്ട് തിളപ്പിക്കുന്നത് ശരീര ദുര്‍ഗന്ധം അകറ്റി ശരീരത്തിന് ആരോഗ്യവും ഉന്‍മേഷവും നല്‍കുന്നു.