മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനം ഇന്ന്: വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും

0
88


തിരുവനന്തപുരം: ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനമായ ഇന്ന് ഗാന്ധി സ്മരണകളുടെ വേറിട്ട പ്രദര്‍ശനം ഒരുക്കി സാംസ്‌കാരിക, പുരാവസ്തു വകുപ്പുകള്‍. ഗാന്ധിയുടെ ജീവിത കാലഘട്ടങ്ങളിലെ വിവിധ ഫോട്ടോകളും, കാര്‍ട്ടൂണുകളും ചരിത്ര രേഖകളും ഉള്‍ക്കൊള്ളിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

‘ഭൂമിയില്‍ രക്തവും, മാംസവും ഉള്ള ഇങ്ങനെയൊരാള്‍ ജീവച്ചിരുന്നതായി വരും തലമുറ വിശ്വസിക്കാന്‍ ഇടയില്ല’ -ഐന്‍സ്റ്റീന്റെ ഗാന്ധിയെക്കുറിച്ചുള്ള ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുകയാണ് ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയ വേറിട്ട പ്രദര്‍ശനത്തിലൂടെ. മഹാത്മാവിന്റെ, വരുംതലമുറ വിശ്വസിക്കാന്‍ ഇടയില്ലാത്ത അവസ്മരണീയമായ ജീവിതമുഹൂര്‍ത്തങ്ങളും ചരിത്രപരമായ രേഖകളുമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നൂറുകണക്കിന് ചിത്രങ്ങളും കാര്‍ട്ടൂണുകളുമാണ് പ്രദര്‍ശനം വേറിട്ടതാക്കുന്നത്. രക്തസാക്ഷിത്വ ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.