രാജസ്ഥാന്‍ റോയല്‍സ് ആദ്യ ഇലവനില്‍ സഞ്ജുവിന് സാധ്യത?

0
77

കേരള ക്രിക്കറ്റിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കിയാണ് ഐപിഎല്‍ താരലേലം കടന്നുപോയത്. സഞ്ജു വി സാംസണ്‍, സച്ചിന്‍ബേബി, ബേസില്‍ തമ്പി, ആസിഫ് എന്നീ മലയാളിതാരങ്ങള്‍ ഓരോ ടീമുകളില്‍ എത്തിയത് മലയാളികള്‍ ഏറെ ആഹ്ലാദത്തോടെയാണ് കണ്ടത്.

എട്ട് കോടി നേടിയ മലയാളി താരം സഞ്ജു വി സാംസണിന് രാജസ്ഥാന്‍ റോയല്‍സ് എത്രത്തോളം പ്രാധാന്യം നല്‍കുമെന്നതാണ് ഇനി ആരാധകര്‍ക്ക് അറിയാനുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം മുതല്‍ക്കേയുള്ള ടീം എന്തായാരിക്കണമെന്ന മാനേജ്മെന്റ് ചര്‍ച്ചകളില്‍ സഞ്ജു സ്ഥിരം വിക്കറ്റ് കീപ്പറായി ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പായി.

ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ പ്രശാന്ത് ചോപ്ര താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ താരമാണ്. ഇതാണ് സഞ്ജുവിന് ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പാക്കുന്നത്. സഞ്ജുവിനെ കൂടാതെ, അജിങ്ക്യ രഹാനെ, ജോസ് ബട്ട്ലര്‍, ബെന്‍ സ്റ്റോക്ക്സ്, സ്റ്റുവര്‍ട്ട് ബിന്നി, ജയദേവ് ഉനദ്കട്ട് എന്നിവരും ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് അന്തിമ ഇലവനില്‍ തുടക്കം മുതല്‍ക്കേ ഉണ്ടാകുമെന്നാണ് സൂചന. രാഹുല്‍ ത്രിപാഠി, ധവാല്‍ കുല്‍ക്കര്‍ണി, ജോഫ്ര ആര്‍ക്കര്‍ എന്നിവരെയും തുടക്കത്തിലേ നിയോഗിക്കും.

രാജസ്ഥാന്‍ റോയല്‍സ് ആദ്യ ഇലവന്റെ സാധ്യതാ ടീം

അജിങ്ക്യ രഹാനെ, രാഹുല്‍ ത്രിപാഠി, സ്റ്റീവന്‍ സ്മിത്ത്(ക്യാപ്റ്റന്‍), സഞ്ജു വി സാംസണ്‍(വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍, ബെന്‍ സ്റ്റോക്ക്സ്, സ്റ്റുവര്‍ട്ട് ബിന്നി, ജോഫ്ര ആര്‍ക്കര്‍, ഗൗതം, ധവാല്‍ കുല്‍ക്കര്‍ണി, ജയദേവ് ഉനദ്ഘട്ട്