റാസല്‍ഖൈമയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

0
44

ദുബൈ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ അതുല്‍ ഗോപാല്‍, അര്‍ജുന്‍ വി തമ്പി എന്നിവരാണ് മരിച്ചത്.

മറ്റു രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞാണ് അപകടം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. റാസൽഖൈമയിലെ റാക് ഹോട്ടൽ ജീവനക്കാരാണ് അപകടത്തിൽപെട്ടത്.