റിലീസിന് ഒരുങ്ങി ഹേ​യ് ജൂ​ഡ്

0
42

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത ഹേ​യ് ജൂ​ഡ് തീയ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം ഫെ​ബ്രു​വ​രി ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തുമെന്നാണ് അറിയാൻ കഴിയുന്നത്. തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്രം കൂടിയാണ് ഹേ​യ് ജൂ​ഡ്.

നി​ർ​മ​ൽ സ​ഹ​ദേ​വിന്‍റേതാണ് തിരക്കഥ. നി​വി​നും തൃ​ഷ​യും അ​വ​രു​ടെ ക​രി​യ​റി​ൽ ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ലാ​ത്ത​ത​ര​ത്തി​ലു​ള്ള വേ​ഷ​മാ​ണ് ഹേ​യ് ജൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ടൈറ്റിൽ കഥാപാത്രമായ ജൂഡ് ആ‍യി നിവിൻ എത്തുമ്പോൾ ക്രിസ്റ്റൽ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.ശ്യാമപ്രസാദിനൊപ്പം പല സിനിമകൾക്കുമായി സംഗീതം നൽകിയ നാല് സംഗീത സംവിധായകർ ഹേയ് ജൂഡിൽ ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവരാണ് ജൂഡിന് ഗാനമൊരുക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റിന്‍റെയും അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്‍റെയും ബാനറില്‍ അനില്‍ അമ്പലക്കരയാണ് ഹേയ് ജൂഡ് നിര്‍മിക്കുന്നത്.