വീണ്ടും മന്ത്രിസഭയിലേക്ക്; എ.കെ.ശശീന്ദ്രന്റെ സത്യപ്രതിജ്ഞ മറ്റന്നാള്‍

0
42

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണു തീരുമാനം. സത്യപ്രതിജ്ഞക്കായി ഗവര്‍ണര്‍ പി.സദാശിവത്തോടു സര്‍ക്കാര്‍ സമയം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശമുള്ള ഗതാഗത വകുപ്പു ശശീന്ദ്രനു തിരികെ ലഭിക്കുമെന്നാണു സൂചന. മന്ത്രിപദത്തില്‍ നിന്നൊഴിഞ്ഞു 10 മാസം കഴിയുമ്പോഴാണു ശശീന്ദ്രന്റെ തിരിച്ചുവരവ്. ശശീന്ദ്രനെ മന്ത്രിസഭയില്‍ തിരികെയെടുക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും എന്‍സിപി കത്തു നല്‍കിയിരുന്നു. ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു മന്ത്രിപദവി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. നിയമസഭാ സമ്മേളനം തീരും മുന്‍പു ശശീന്ദ്രനെ മന്ത്രിസഭയില്‍ തിരിച്ചെത്തിക്കണമെന്നാണ് എന്‍സിപിയുടെ താല്‍പര്യം. ഏഴിനാണു സമ്മേളനം തീരുന്നത്.