വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് കോഹ്ലി

0
53

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വിരാട് കോഹ്ലിയ്ക്ക് മികച്ച നേട്ടം. ദക്ഷിണാഫ്രിക്കക്കെതിരിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതോടെ കോഹ്ലിയുടെ ടെസ്റ്റ് റേറ്റിംഗ് 912 ആയി.
ഇതോടെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നിരിക്കുന്നത്.

961 റേറ്റിങോടെ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ ആണ് ഇതിൽ ഒന്നാമത്. വിരാട് കോഹ്ലിയും സുനില്‍ ഗവസ്‌കറും മാത്രമാണ് ടെസ്റ്റ് റേറ്റിങ് 900 കടന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍