വൈപ്പിനില്‍ മനോദൗര്‍ബല്യമുള്ള വീട്ടമ്മയ്ക്ക് അയല്‍വാസികളുടെ ക്രൂര മര്‍ദ്ദനം

0
57

കൊച്ചി: മനോദൗര്‍ബല്യമുള്ള വീട്ടമ്മയെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. എറണാകുളം വൈപ്പിനിലാണ് സംഭവം. അയല്‍വാസികളെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചാണ് വീട്ടമ്മയെ മര്‍ദിച്ചത്. അടിച്ച് അവശയാക്കിയശേഷം കാല്‍വെള്ളയില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. നാട്ടുകാര്‍ നോക്കിനില്‍ക്കെ പൊതുസ്ഥലത്തുവച്ചാണു വൈപ്പിന്‍ പള്ളിപ്പുറം സ്വദേശിനി ക്രൂരമായി മര്‍ദിക്കപ്പെട്ടത്. പതിനാലുകാരിയായ മകള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.