സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നേര്‍പകുതിയായി കുറയ്ക്കുന്നു

0
42

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നേര്‍പകുതിയായി കുറയ്ക്കുന്നു. നിലവില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപയാണ് വില. ഇത് 10 രൂപയായി കുറയും. കുപ്പിവെള്ളത്തിന്റെ കേരളത്തിലെ നിര്‍മ്മാതാക്കളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

അതേസമയം പുതിയ വില എന്നുമുതല്‍ പ്രാബല്യത്തിലാകുമെന്ന് തീരുമാനിച്ചിട്ടില്ല. നികുതിയിളവുകളും മറ്റും ആവശ്യപ്പെട്ട് നേരത്തെ പലതവണ കുപ്പിവെളളം നിര്‍മാതാക്കള്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല.