സാമ്പത്തിക സര്‍വെ; സ്ത്രീ ശാക്തീകരണത്തിനും ലിംഗപദവിയ്ക്കും മുന്‍ഗണന

0
77

സാമ്പത്തിക സര്‍വെ ഇത്തവണ അച്ചടിച്ചതു പിങ്ക് നിറത്തിൽ. ബേട്ടി ബചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, പ്രസവാവധി നിയമം എന്നിവ സർക്കാരിന്റെ ശരിയായ ദിശയിലുള്ള സ്ത്രീശാക്തീകരണ നടപടികളാണെന്നു പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ സ്ത്രീ ശാക്തീകരണത്തിനും ലിംഗപദവിയ്ക്കും മുന്‍ഗണന നൽകുന്നതിനാലാണ് സാമ്പത്തിക സര്‍വെ പിങ്ക് നിറത്തിൽ അച്ചടിച്ചത്.

സ്ത്രീകളെ സംബന്ധിക്കുന്ന മാനദണ്ഡങ്ങളിൽ ഇന്ത്യ 10 -15 വര്‍ഷങ്ങളായി 17ല്‍ 14 സൂചകങ്ങളിലും പുരോഗതി കൈവരിച്ചു. ഇതില്‍ ഏഴു മേഖലകളിലെ മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ മുന്നിലാണ്. സാമ്പത്തികമായി ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് വന്‍ തോതിലുള്ള പുരോഗതി കൈവരിക്കുന്നു. എന്നാല്‍ സ്ത്രീകളുടെ തൊഴില്‍, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, പെണ്‍കുട്ടിക്കു മുന്‍ഗണന തുടങ്ങിയവയില്‍‍ മറ്റു രാജ്യങ്ങള്‍ക്കു പിന്നിലാണ്.

ആണ്‍കുട്ടികൾക്കു നൽകുന്ന അമിതപ്രിയം പോലുള്ള സാമൂഹിക മുന്‍ഗണനകളില്‍ രാജ്യം ചില ഒത്തുതീര്‍പ്പുകള്‍ നടത്തണമെന്നു സര്‍വേ ശുപാര്‍ശ ചെയ്യുന്നു. രാജ്യത്തെ ലിംഗാനുപാതത്തില്‍ പുരുഷന്മാരാണു മുന്നില്‍. പെണ്‍ഭ്രൂണഹത്യ നിയമം മൂലം നിരോധിച്ചിരിക്കുന്നതിനാല്‍ രാജ്യത്തെ കുടുംബങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളുടെ സംഖ്യ ഏതാണ്ട് 21 ദശലക്ഷമായിട്ടുണ്ടെന്നും സർവേ പറയുന്നു.

സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ, പങ്കാളിത്തം, ശാക്തീകരണം എന്നിവ പ്രതിഫലിപ്പിക്കുന്ന ലിംഗ പദവിയുടെ മൂന്നു മാനങ്ങളെ (പ്രാതിനിധ്യം, നിലപാട്, ഫലങ്ങള്‍) അടിസ്ഥാനമാക്കിയാണു വിലയിരുത്തല്‍ നടത്തിയത്.