സൂക്ഷിക്കുക! പുതിയ നോട്ടുകള്‍ കേടായാല്‍ മാറി കിട്ടില്ല

0
66

പുതിയ നോട്ടുകള്‍ കേടായാല്‍ വിനിമയം നടത്താനോ ബാങ്കുകളില്‍ നിന്ന് മാറി വാങ്ങാനോ സാധിക്കില്ല. പുതിയ നോട്ടുകള്‍ മാറി നല്‍കാനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സര്‍ക്കുലര്‍ ഇറങ്ങാത്തതാണ് ഇതിന് കാരണം. അതിനാല്‍ നോട്ടുകളില്‍ മഷി പുരളാതെയും നേരിയ കീറല്‍ പോലും ഉണ്ടാകാതെയും സൂക്ഷിക്കണം.

ഒരു വര്‍ഷമായി വിനിമയത്തിലുള്ള 2000, 500 പോലുള്ള ഉയര്‍ന്ന വിനിമയമൂല്യമുള്ള നോട്ടുകള്‍ ഉപയോഗശൂന്യമാകുന്നത് വലിയ പ്രതിസന്ധി തന്നെ സൃഷ്ടിക്കും. ബാങ്ക് എടിഎമ്മുകളില്‍ നിന്ന് കേടായ നോട്ടുകള്‍ ലഭ്യമായാല്‍ അതേ ബാങ്കില്‍ നിന്ന് പോലും മാറി ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകമാകുന്നുണ്ട്.

പുതിയ നോട്ടുകളുടെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം ലഭ്യമായിട്ടില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. പഴയ സീരീസ് നോട്ടുകള്‍ മാറി നല്‍കുമെന്നും പുതിയ സീരീസിലുള്ള നോട്ടുകള്‍ മാറി നല്‍കുന്നതിലുള്ള സര്‍ക്കുലര്‍ ലഭ്യമാകാത്തതിനാല്‍ നടപടി എടുക്കാനാവില്ലെന്നുമാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.