50 ലക്ഷം രൂപയുമായി ബിഎസ്എഫ് ജവാന്‍ ആലപ്പുഴയില്‍ പിടിയില്‍

0
43

ആലപ്പുഴ: 50 ലക്ഷം രൂപയുമായി ബിഎസ്എഫ് ജവാന്‍ പിടിയില്‍.  പത്തനംതിട്ട സ്വദേശി ജിബു.ഡി. മാത്യുവാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായത്.  സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.  ജിബു.ഡി. മാത്യുവിനെ ഇപ്പോള്‍ ആലപ്പുഴയില്‍ വച്ച് ചോദ്യം ചെയ്തുവരികയാണ്. സിബിഐയ്ക്ക് കിട്ടിയ രഹസ്യവിവരത്തെതുടര്‍ന്നാണ് അറസ്റ്റ്.