അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജി.എസ്.ടിയില്‍ മാറ്റംവരുത്തും രാഹുല്‍ ഗാന്ധി

0
45

ഷില്ലോംഗ്: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജിഎസ്ടി ഘടനയില്‍ മാറ്റം വരുത്തുമെന്ന് രാഹുല്‍ ഗാന്ധി. ജിഎസ്ടിയെ കൂടൂതല്‍ ലഘൂകരിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. മേഘാലയ നിയമഭസഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഷില്ലോംഗില്‍ നടന്ന സംവാദചടങ്ങിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്.

ആര്‍എസ്‌എസിന്‍റെ സ്ത്രീ ശാക്തീകരണം എന്നത് ഒരു തട്ടിപ്പു പരിപാടിയാണെന്നും. ആര്‍.എസ്.എസിന്‍റെ നേതൃത്വത്തില്‍ ഒരു വനിത പോലുമില്ലന്നും അദ്ദേഹം തുറന്നടിച്ചു.

ഇന്ന് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടമുണ്ട്. അവര്‍ നയതീരുമാനങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ ആര്‍എസ്‌എസ് ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ആര്‍എസ്‌എസ് മുഖമായ ബിജെപി മേഘാലയയില്‍ അധികാരത്തിലെത്തുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ സംസ്കാരത്തിനും മതവിശ്വാസങ്ങള്‍ക്കും ഭീഷണിയായി മാറുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.