അറ്റ്ലസ് രാമചന്ദ്രന്‍റെ മോചനത്തിന് വഴിയൊരുങ്ങുന്നു

0
46

ന്യൂഡൽഹി: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ദുബായിൽ തടവിനു ശിക്ഷിക്കപ്പെട്ട പ്രമുഖ വ്യവസായിയും വിദേശ മലയാളിയുമായ അറ്റ്ലസ് രാമചന്ദ്രന്‍റെ മോചനത്തിന് വഴിയൊരുങ്ങുന്നു.മൂന്നുവർഷത്തെ തടവിനുശേഷമാണ് അദ്ദേഹത്തിന്റെ ജയിൽ മോചനം.

യുഎഇയിലെ 22 ബാങ്കുകൾ നൽകിയ കേസുകൾ പിൻവലിക്കാൻ ധാരണയായതായാണ് വിവരം. യുഎഇയിലെ വിവിധ ബാങ്കുകളിൽനിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് 2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്.