അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം തു​ട​രു​ന്നു

0
35

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം തു​ട​രു​ന്നു. നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പൂ​ഞ്ച് ജി​ല്ല​യി​ലെ കെ​ജി സെ​ക്ട​റി​ലെ മ​ങ്കോ​ട്ട് മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച പാ​ക് സൈ​ന്യം ശ​ക്ത​മാ​യ മോ​ട്ടാർ ഷെ​ൽ ആ​ക്ര​മ​ണം ന​ട​ത്തി.

12 മ​ണി​ക്കൂ​ർ ശാ​ന്ത​മാ​യ​തി​നു ശേ​ഷ​മാ​ണ് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് വീ​ണ്ടും പാ​ക് പ്ര​കോ​പ​നം ആ​രം​ഭി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി രൗ​ജ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര, പൂ​ഞ്ച് ജി​ല്ല​യി​ലെ ബാ​ല​ക്കോ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ക് സൈ​ന്യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ ഷെ​ല്ലാ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. 82 എം​എം മോ​ട്ടാ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ക് സൈ​ന്യം ഇ​ന്ത്യ​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട​ത്. സി​വി​ലി​യ​ൻ മേ​ഖ​ല​ക​ളി​ലും ഷെ​ല്ലു​ക​ൾ പ​തി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.