‘ആമി’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

0
45

കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ‘ആമി’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്റെ തിരക്കഥയും ബ്ലൂ പ്രിന്റും വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ നീക്കം ചെയ്യുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് എറണാകുളം ഇടപ്പള്ളി സ്വദേശി കെ.പി രാമചന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനും ഹൈക്കോടതി നോട്ടിസ് അയച്ചു.