ഉത്തര്‍പ്രദേശില്‍ വന്‍ നിക്ഷേപവും തൊഴിലവസരവും വരുമെന്ന് യോഗി

0
55

ഗോരഖ്പുര്‍ ഉത്തര്‍പ്രദേശില്‍ വന്‍ നിക്ഷേപവും തൊഴിലവസരവുമാണ് വരുന്നതെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ഉടന്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നു യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാന നിക്ഷേപക ഉച്ചകോടിയുടെ മുന്നോടിയായാണു യോഗിയുടെ പ്രഖ്യാപനം.

‘പത്തു മാസത്തെ ബിജെപി ഭരണത്തിനിടെ യുപിയില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. വ്യവസായികള്‍ കൂടുതല്‍ വ്യാപാരങ്ങളും സ്ഥാപനങ്ങളും യുപിയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ഫെബ്രുവരി 21, 22 തീയതികളില്‍ ലക്‌നൗവില്‍ നടക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ വ്യവസായവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, യുവാക്കള്‍ക്കായി ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.’- ഗോരഖ്പൂര്‍ ക്ലബിലെ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.