എ.കെ ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയ വ്യക്തിക്കെതിരെ ഡിജിപിയ്ക്കു പരാതി

0
44

തി​രു​വ​ന​ന്ത​പു​രം: ഫോ​ണ്‍​കെ​ണി കേ​സി​ൽ മു​ൻ​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കീഴ്‌ക്കോടതി വി​ധി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച വ്യ​ക്തി​ക്കെ​തി​രേ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി. കേ​സ് അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച മ​ഹാ​ല​ക്ഷ്മി​ക്കെ​തി​രേ​യാ​ണ് എ​ൻ​സി​പി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പ്ര​ദീ​പ് പാ​റ​പ്പു​റം ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി​യ​ത്.

നേ​ര​ത്തെ, ശ​ശീ​ന്ദ്ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കീഴ്‌ക്കോടതി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​ല​ക്ഷ്മി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ സിജെഎം കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ശ​ശീ​ന്ദ്ര​ൻ വ്യ​ഴാ​ഴ്ച വീ​ണ്ടും മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. കേ​സ് അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ജ​ഐം കോ​ട​തി​യി​ൽ മ​ഹാ​ല​ക്ഷ്മി സ​മ​ർ​പി​ച്ച ഹ​ർ​ജി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.