കാലിഫോര്‍ണിയയില്‍ വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു

0
54

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു.

രണ്ട് പേര്‍ക്ക് പരിക്കേറ്റു. കലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് സംഭവം. റെവലൂഷന്‍ എവിയേഷന്റെ ഉടമസ്ഥതയിലുള്ള റോബിന്‍സണ്‍ 44 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

അപകടസമയത്ത് പൈലറ്റും നാലു യാത്രക്കാരുമാണ് കോപ്റ്ററിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. കോപ്റ്റര്‍ തകര്‍ന്നു വീണപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ന്യൂപോര്‍ട്ട് ബീച്ച്‌ പൊലീസ് പറഞ്ഞു.

Helicopter crashes into house in Newport Beach

WARNING: This is a live, unedited feed // A helicopter landed on the roof of a home in Newport Beach. Three people have died, and 2 were taken to a hospital. http://bit.ly/2Fu4hVv

Posted by Fox 11 Los Angeles on 30 ಜನವರಿ 2018