കാസര്‍ക്കോട് ട്രെയിന്‍ തട്ടി മൂന്നുപേര്‍ മരിച്ചു

0
42

മഞ്ചേശ്വരം: കാസര്‍ക്കോട് മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മൂന്നുപേര്‍ മരിച്ചു. ഉച്ചയ്ക്ക് 11.30-ഓടെ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പാളം മുറിച്ചുകടക്കുന്നവരാണ് അപകടത്തില്‍പ്പെട്ടത്. മഞ്ചേശ്വരം സ്വദേശികളായ ആമിന, ആയിഷ, ആയിഷയുടെ മകന്‍ താമില്‍ എന്നിവരാണ് മരിച്ചത്.

ഇവര്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഒരു ട്രാക്കിലൂടെ ചെന്നൈ-മംഗലാപുരം എക്സ്പ്രസ് കടന്നുപോയിരുന്നു. അതിനാല്‍ മറ്റെ ട്രാക്കിലൂടെ എന്‍ജിന്‍ വരുന്നത് ഇവര്‍ ശ്രദ്ധിച്ചില്ല. ഈ എന്‍ജിന്‍ ഇടിച്ചാണ് മൂന്നുപേരും മരിച്ചത്.