കൊച്ചിയില്‍ നിന്ന് ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

0
51

കൊച്ചി: ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. കൊച്ചി സ്വദേശിയുടെ പേരില്‍ ഹോങ്കോങില്‍ നിന്ന് പാഴ്സലായി എത്തിയ മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നത്. പാഴ്സല്‍ കണ്ടപ്പോള്‍ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

നിശാപാര്‍ട്ടികള്‍ക്കും മറ്റും ഉപയോഗിക്കുന്ന ആംഫിറ്റാമിന്‍ എന്ന മയക്കുമരുന്നാണ് പിടികൂടിയത്. വിദേശത്ത് ഒരു കിലോക്ക് രണ്ട് കോടിയോളം രൂപ വില വരുന്ന മയക്കുമരുന്നാണിത്. പാഴ്സലില്‍ അരക്കിലോയോളമുള്ള മയക്കുമരുന്നാണ് ഉണ്ടായിരുന്നത്.

കസ്റ്റംസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് പിടികൂടിയത്. അതേസമയം, പാഴ്സലില്‍ പേരുള്ള കൊച്ചി സ്വദേശിയെ ഇതുവരെ
കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.