ചരിത്ര തീരുമാനവുമായി ഐസിസി;പുരുഷ വനിതാ ടീമികള്‍ക്ക് ട്വന്റി20യില്‍ തുല്യ സമ്മാനത്തുക

0
38

2020ല്‍ ആരംഭിക്കുന്ന വനിതാ ട്വന്റി20 ലോകകപ്പ് മുതല്‍ മല്‍സരം വിജയിക്കുന്ന പുരുഷന്മാര്‍ക്കും വനിതകള്‍ക്കും തുല്യ സമ്മാനത്തുക നല്‍കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനം. 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിതകളുടെയും പുരുഷന്മാരുടെയും ട്വന്റി20 ലോകകപ്പ് മുതലാകും തുല്യസമ്മാനത്തുക എന്ന ആശയം നടപ്പിലാക്കി തുടങ്ങുക.

2020 മാര്‍ച്ച് എട്ടിനാണ് വനിതാ ട്വന്റി20യുടെ ഫൈനല്‍. ഒക്ടോബര്‍ 18ന് തുടങ്ങുന്ന പുരുഷന്മാരുടെ മല്‍സരം നവംബര്‍ 25ന് അവസാനിക്കും. ഐസിസിയുടെ പുതിയ തീരുമാനം കായികലോകം ഒന്നടങ്കം സ്വാഗതം ചെയ്തിരിക്കുകയാണ്. ഇതിന് മുമ്പ് വനിതാ താരങ്ങള്‍ക്ക് ലഭിച്ചിരുന്ന പ്രതിഫലം പുരുഷന്മാരുടെ നാലിലൊന്ന് മാത്രമായിരുന്നു.