ചാന്ദ്രസംഭവങ്ങള്‍ക്ക് കുട്ടികളുമായി ബന്ധമുണ്ടെന്ന് ശാസ്ത്രലോകം

0
88

ചാന്ദ്രസംഭവങ്ങള്‍ ഒത്തു സംഭവിക്കുന്ന അപൂര്‍വതയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. സൂപ്പര്‍മൂണ്‍-ബ്ലൂമൂണ്‍-ഗ്രഹണം എന്നീ മൂന്ന് അവസ്ഥാന്തരങ്ങളിലൂടെ കടന്ന് പോകുന്ന ചന്ദ്രന് സാധാരണയിലുമേറെ വലിപ്പകൂടുതലും ശോഭയാര്‍ന്നതുമായിരിക്കും.

പൗര്‍ണമി ദിനത്തിലാണ് ചാന്ദ്രഗ്രഹണം സംഭവിക്കുക. സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇന്ത്യന്‍ സമയം 5.18ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം 8.43ന് അവസാനിക്കും.  3 മണിക്കൂര്‍ 26 മിനിറ്റാണ് കേരളത്തിലെ ഗ്രഹണദൈര്‍ഘ്യം.

പൗര്‍ണമി, അമാവാസി തുടങ്ങിയ ദിവസങ്ങളില്‍ സാധാരണയായി പ്രകൃതിയിലും അന്തരീക്ഷത്തിലുമൊക്കെ ചെറിയ ചില മാറ്റങ്ങള്‍ സംഭവിക്കും. ആ മാറ്റങ്ങള്‍ മനുഷ്യരിലും പ്രകടമാകും. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഇത് ആദ്യമായാണ് ഉണ്ടാകുന്നത്. പൂര്‍ണചന്ദ്രന് കുട്ടികളുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്. പൊതുവെ പൗര്‍ണമി ദിവസങ്ങളില്‍ കുട്ടികളുടെ ഉറക്കം കുറയുന്നെന്നുള്ള പഠനങ്ങള്‍ നേരത്തെ ലഭ്യമായിരുന്നു.

എന്നാല്‍ ചന്ദ്രഗ്രഹണസമയത്ത് കുട്ടികള്‍ ‘ഹൈപ്പര്‍ ആക്ടീവ്’ആകുന്നതായി കാനഡയിലെ ഈസ്റ്റേണ്‍ ഓണ്‍ടാറിയോ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി. ഒമ്പതിനും പതിനൊന്നിനും ഇടയിലുള്ള 5800 കുട്ടികളിലാണ് പഠനം നടത്തിയത്. ഓസ്‌ട്രേലിയ, ഇന്ത്യ, ബ്രസീല്‍, കാനഡ, ചൈന, കൊളംബിയ, ഫിന്‍ലാന്‍ഡ്, കെനിയ പോര്‍ച്ചുഗല്‍, സൗത്ത് ആഫ്രിക്ക, യുകെ, യുഎസ് എന്നീ 12 രാജ്യങ്ങളിലെ കുട്ടികളിലാണ് പഠനം നടത്തിയത്.

എന്നാല്‍ എന്തുകൊണ്ടാണ് പൂര്‍ണചന്ദ്രദിവസങ്ങളില്‍ കുട്ടികളുടെ ഉറക്കം കുറയുന്നതെന്ന്‌  കണ്ടെത്താനായിട്ടില്ല.