ജെഎസ്എസ് ലയന നീക്കം വീണ്ടും സജീവമാകുന്നു; ലയനം നടന്നാല്‍ ഗൗരിയമ്മ എന്‍ഡിഎയുടെ ഭാഗമായി മാറും

0
108

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: കെ.ആര്‍.ഗൌരിയമ്മ നയിക്കുന്ന ജെഎസ്എസും എന്‍ഡിഎപക്ഷത്തുള്ള രാജന്‍ ബാബുവിന്റെ ജെഎസ്എസും തമ്മിലുള്ള തമ്മിലുള്ള ലയന നീക്കം വീണ്ടും സജീവമാകുന്നു. ഗൌരിയമ്മയുടെ ആവശ്യപ്രകാരമാണ് ഈ ലയനനീക്കം ഇപ്പോള്‍ വീണ്ടും സജീവമാകുന്നത്.

ഇപ്പോള്‍ എന്‍ഡിഎ പക്ഷത്തുള്ള രാജന്‍ ബാബുവിനോടാണ് ഇരു ജെഎസ്എസുകളും തമ്മില്‍ ഒന്നിക്കണമെന്നു ഗൌരിയമ്മ ആവശ്യപ്പെട്ടത്. ഈ കഴിഞ്ഞ 26നു എറണാകുളം ആശീര്‍വാദ് ഭവനില്‍ ചേര്‍ന്ന ജെഎസ്എസ് രാജന്‍ ബാബു വിഭാഗം സംസ്ഥാന കമ്മറ്റിയോഗം ഈ വിഷയം ചര്‍ച്ച ചെയ്തു.  ഈ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചു.

രാജന്‍ബാബു വിഭാഗം നയിക്കുന്ന ജെഎസ്എസുമായി യോജിക്കാനുള്ള ഗൌരിയമ്മയുടെ തീരുമാനം രാജന്‍ ബാബു വിഭാഗം ഗൌരവതരമായാണ് നോക്കിക്കാണുന്നത്. ഇപ്പോള്‍ ഗൌരിയമ്മ നയിക്കുന്ന ജെഎസ്എസ് രാജന്‍ ബാബു നയിക്കുന്ന ജെഎസ്എസില്‍ ലയിപ്പിക്കാനാണ് ഗൌരിയമ്മ ആവശ്യപ്പെട്ടത്. ഈ ആവശ്യം ഗൌരിയമ്മ നേരിട്ടാണ് രാജന്‍ ബാബുവിനോടു പറഞ്ഞത്.

ഗൌരിയമ്മയുടെ ജെഎസ്എസ് രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ജെഎസ്എസുമായി ലയിക്കുക എന്ന് പറഞ്ഞാല്‍ ഗൌരിയമ്മ നയിക്കുന്ന ജെഎസ്എസ് എന്‍ഡിഎയുടെ ഭാഗമായി ചേരാനാണ് സാധ്യത തെളിയുന്നത്.അപ്പോള്‍ ഗൌരിയമ്മ എന്‍ഡിഎയുടെ ഭാഗമായി മാറും.

ഗൌരിയമ്മ വിളിച്ച കാര്യവും രണ്ടു ജെഎസ്എസുകളും ലയിച്ച് ഒന്നായി പ്രവര്‍ത്തിക്കാന്‍ ഗൌരിയമ്മ ആവശ്യപ്പെട്ട കാര്യവും 24 കേരളയോടു രാജന്‍ ബാബു സ്ഥിരീകരിച്ചു. ഗൌരിയമ്മ നേരിട്ട് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഗൌരിയമ്മയുടെ ആവശ്യം ജെഎസ്എസ് സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ചയ്ക്ക് വെക്കുകയും ചെയ്തിട്ടുണ്ട്.

ഗൌരിയമ്മയുടെ ജെഎസ്എസ് തങ്ങളുടെ ജെഎസ്എസുമായി ലയിക്കാന്‍ തീരുമാനിച്ചാല്‍ ഗൌരിയമ്മ എന്‍ഡിഎയുടെ ഭാഗമായി മാറാനാണ് പോകുന്നത്. ഗൌരിയമ്മ എന്‍ഡിഎയുടെ ഭാഗമാകാനുള്ള സാധ്യതകള്‍ തത്ക്കാലം തള്ളുന്നില്ല. എന്തായാലും ഈ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ട്. ഗൌരിയമ്മയുടെ ആവശ്യം ജെഎസ്എസ് ഗൌരവമായി പരിഗണിക്കുന്നുണ്ട്- എ.എന്‍.രാജന്‍ ബാബു പറഞ്ഞു.

ഗൌരിയമ്മ നയിക്കുന്ന ജെഎസ്എസ് ഇടതുമുന്നണിയുമായി യോജിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ രാജന്‍ ബാബു നയിക്കുന്ന ജെഎസ്എസ് നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണ്. ലയനം വന്നാല്‍ ഗൌരിയമ്മ നയിക്കുന്ന ജെഎസ്എസും ഗൌരിയമ്മയും എന്‍ഡിഎയുടെ ഭാഗമായി മാറും.

ജെഎസ്എസ് രാജന്‍ ബാബു വിഭാഗം  നിലവില്‍ എന്‍ഡിഎയുടെ അവിഭാജ്യ ഘടകമാണ്. മുന്നണി മാറുന്ന കാര്യം  രാജന്‍ ബാബു വിഭാഗം ജെഎസ്എസ് ആലോചിക്കുന്നില്ല. ഇത് ഗൌരിയമ്മയ്ക്ക് അറിയാവുന്ന കാര്യമാണ്.അതുകൊണ്ട് തന്നെ ലയനം വന്നാല്‍ ഗൌരിയമ്മയും എന്‍ഡിഎയുടെ ഭാഗമായി മാറും.

ഇതിനു മുന്‍പും രാജന്‍ ബാബു നയിക്കുന്ന ജെഎസ്എസും ഗൌരിയമ്മയുടെ ജെഎസ്എസും തമ്മില്‍ ലയിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. അപ്പോള്‍ എന്‍ഡിഎയുടെ ഭാഗമാകാന്‍ മടിച്ചും ബിജെപിയുമായുള്ള സഹകരണം ഒഴിവാക്കാനും വേണ്ടിയാണ് ഗൌരിയമ്മ മടിച്ചു നിന്നത്.

നിലവില്‍ ഗൌരിയമ്മയും ജെഎസ്എസും ഇടതുമുന്നണിയുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. പക്ഷെ ഇടതുമുന്നണിയുടെ ഭാഗമല്ല. സിപിഐ ആവര്‍ത്തിച്ച് ക്ഷണിച്ചെങ്കിലും സിപിഐയിലേക്ക് പോകാതെ ജെഎസ്എസുമായി തന്നെ മുന്നോട്ട് നീങ്ങാനാണ് ഗൌരിയമ്മ തീരുമാനിച്ചത്.