ഫെയ്‌സ്ബുക്കിലെ അഴിച്ചുപണികള്‍ വാര്‍ത്താവെബ്‌സൈറ്റുകള്‍ക്ക് പണിയാകും

0
53

പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനുള്ള തീരുമാനവുമായി ഫെയ്‌സ്ബുക്ക്. നിലവില്‍ ഈ മാറ്റങ്ങള്‍ അമേരിക്കയില്‍ മാത്രമാണ് പ്രാബല്യത്തിലാകുക. ഉപയോക്താക്കളുടെ താല്പര്യത്തിനനുസരിച്ച് ന്യൂസ് ഫീഡ് ക്രമീകരിക്കാനാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം. അതിനാല്‍ വിവിധ സ്ഥാപനങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് ഇതിലൂടെ പ്രാധാന്യം നഷ്ടമാകും. ഇത് വാര്‍ത്താവെബ്‌സൈറ്റുകള്‍ക്ക് വലിയ തിരിച്ചടിയാകും നല്‍കുക.

എന്നാല്‍ പ്രാദേശികഭാഷാ മാധ്യമങ്ങള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും. കൂടാതെ വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തല്‍.