ബജറ്റ് ഫെബ്രവരി ഒന്നിന്

0
46

ന്യൂഡൽഹി: ജി എസ് ടി ബില്‍ പാര്‍ലെമന്‍റില്‍ അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യ ബജറ്റാണ് ഫെബ്രവരി ഒന്ന് വ്യാഴാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കുന്നത്. 2014 ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംപൂർണ ബജറ്റ് കൂടിയാണിതെന്ന പ്രത്യേകയും ഉണ്ട്.

നികുതിദായകര്‍ക്ക് ഇളവ് നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്നത്. ആദായ നികുതിയുടെ അടയ്ക്കേണ്ട പരിധി ഉയര്‍ത്താനും സാധ്യതയുണ്ട്. നിലവില്‍ ഇത് 2.5 ലക്ഷമാണ്. ഇത് 3 ലക്ഷത്തിലേക്കോ അല്ലെങ്കില്‍ അഞ്ച് ലക്ഷമായോ ഉയര്‍ത്താം.കാര്‍ഷികമേഖലയ്ക്കും ഗ്രാമീണമേഖലയ്ക്കും അര്‍ഹമായ പ്രധാന്യം ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തുള്ള എല്ലാവിഭാഗത്തെയും ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ കീഴില്‍ കൊണ്ടുവരുന്ന കാര്യം ബജറ്റില്‍ പരിഗണിച്ചേക്കും. വാര്‍ഷിക വരുമാനം 1.5 ലക്ഷം ഉള്ളവര്‍ മുതല്‍ തുടങ്ങുന്ന നികുതി സ്ലാബില്‍ മാറ്റം വരാനാണ് സാധ്യത.