ബിജെപി യുടെ പ്രതാപത്തിനും ത്രിപുരയില്‍ അവസാനം കുറിക്കുമെന്ന് സീതാറാം യെച്ചൂരി

0
61

അഗര്‍ത്തല:ബിജെപിയുടെ വിജയരഥത്തിനും നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും പ്രതാപത്തിനും ത്രിപുരയില്‍ അവസാനം കുറിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പാവപ്പെട്ടവന് ലഭിക്കേണ്ട എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും ബിജെപി കോര്‍പ്പറേറ്റുകള്‍ക്കും സന്പന്നര്‍ക്കും തീറെഴുത്തി കൊടുത്തുവെന്നും വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ത്രിപുരയിലെ ജനങ്ങളെ പറ്റിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ത്രിപുരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലികള്‍ പങ്കെടുത്തു സംസാരിക്കവേയാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.