ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഒത്താശയുണ്ടെന്ന് എം.എം.ഹസന്‍

0
37

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഒത്താശയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് മുഴുവനും ഈ സംഭവം അപമാനമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ധിക്കാരത്തോടെയാണ് നടക്കില്ലെന്ന് പറഞ്ഞത്. കോടിയേരിയെയും മകനെയും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രി ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ഹസന്‍ ആരോപിച്ചു.

കേരള സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്താന്‍ തയ്യാറാകാത്ത സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് ഞെട്ടിക്കുന്നതാണെന്നും ഹസന്‍ പ്രതികരിച്ചു.