യുപിയില്‍ ഇരുപതു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും യോഗി ആദിത്യനാഥ്

0
47

ലഖ്നൗ: ഒരു ജില്ല, ഒരു പദ്ധതി പ്രകാരം (ഒഡിഒപി) അടുത്ത മൂന്നു വര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതാണ് പദ്ധതി.ഓരോ ജില്ലയും അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഏതെങ്കിലും ഉല്‍പ്പന്നം തിരഞ്ഞെടുത്ത് അതിന്റെ വിപണനത്തിന് വേദിയൊരുക്കുന്നതാണ് പദ്ധതി. ഇതുവഴി ആ ഉല്‍പ്പന്നം ലോകശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യവും നടപ്പാകും.

‘പത്തു മാസത്തെ ബിജെപി ഭരണത്തിനിടെ യുപിയിൽ വലിയ മാറ്റങ്ങളാണുണ്ടായത്. വ്യവസായികൾ കൂടുതൽ വ്യാപാരങ്ങളും സ്ഥാപനങ്ങളും യുപിയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ഫെബ്രുവരി 21, 22 തീയതികളിൽ ലക്നൗവിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ വ്യവസായവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, യുവാക്കൾക്കായി ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .പ്രൈമറി അധ്യാപകരുടെ 20,000 ഒഴിവ് എന്നിവ ഉടൻ നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമനത്തിൽ സുതാര്യതയും തുല്യതയും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.