രണ്ടര വര്‍ഷത്തെ സമരം അവസാനിപ്പിച്ച് ശ്രീജിത്ത്

0
85

തിരുവനന്തപുരം: സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ രണ്ടര വര്‍ഷത്തിലധികമായി തുടര്‍ന്നു വന്ന സമരം 782-ാം ദിവസം ശ്രീജിത്ത് അവസാനിപ്പിച്ചു. സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മൊഴി നല്‍കിയതിനു ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ശ്രീജിത്ത് അറിയിച്ചത്.

രാവിലെ തന്നെ ശ്രീജിത്തും അമ്മ രമണിയും സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി മൊഴി നല്‍കി. ഇതിനു ശേഷമാണ് സമരം അവസാനിപ്പിക്കുന്ന കാര്യം ശ്രീജിത്ത് അറിയിച്ചത്. സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. സിബിഐ അന്വേഷണം ആരംഭിക്കുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്. ഇന്നലെ സിബിഐ അന്വേഷണ സംഘം സമരപ്പന്തലിലെത്തി ശ്രീജിത്തിനെ കണ്ടിരുന്നു.