രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കുകയില്ല: ഡോണള്‍ഡ് ട്രംപ്‌

0
45

വാഷിങ്ടന്‍: രാജ്യസുരക്ഷയ്‌ക്കെതിരായ കുടിയേറ്റ സംവിധാനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ട്രംപ്. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്ന കുടിയേറ്റം മാത്രമേ അനുവദിക്കുകയുള്ളുവെന്നും കുടിയേറിയവര്‍ തങ്ങളുടെ ബന്ധുക്കളെയും കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ സമ്പ്രദായം അനുവദിക്കുകയില്ലെന്നും ട്രംപ് വ്യക്തമാക്കി. കുടിയേറ്റത്തിന് പുതിയ നിയമനിര്‍മാണം അനിവാര്യമാണെന്നും അദ്ദഹം അഭിപ്രായപ്പെട്ടു. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ഓര്‍മിപ്പിച്ചാണ് ട്രംപിന്റെ പരാമര്‍ശം. കുടിയേറ്റക്കാരുടെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കുമെന്നും ട്രംപ് പറഞ്ഞു. യുഎസ് കോണ്‍ഗ്രസില്‍ സ്റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.