റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

0
67

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

നാളെ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

റബ്ബറിന് കര്‍ഷകര്‍ക്ക് മിനിമം വില ഉറപ്പാക്കുന്നതിനും കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതുമായിരിക്കും പ്രത്യേക പാക്കേജിന്‍റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി വാണിജ്യമന്ത്രി സുരേഷ് പ്രഭു നേരിട്ടെത്തി നിര്‍ദേശങ്ങള്‍ സമാഹരിക്കും. റബര്‍ നയത്തിനുള്ള നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും. ഇക്കാര്യങ്ങളില്‍ സുരേഷ് പ്രഭു ഉറപ്പുനല്‍കിയതായി കണ്ണന്താനം പറഞ്ഞു.