ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

0
45

കൊച്ചി: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നേരത്തെ ഫോണ്‍കെണി കേസ് ഒത്തുതീര്‍പ്പാക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ തയ്ക്കാട് സ്വദേശിനി മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരിക്കുന്നത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. ഇതില്‍ മറ്റ് സാക്ഷിമൊഴികളും രേഖകളും ഉണ്ടെന്നും അതും പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസ് കോടതി ഫയലില്‍ സ്വീകരിച്ചു.

ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. കുറ്റവിമുക്തനായതിനെ തുടര്‍ന്ന് ശശീന്ദ്രന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കയാണ് കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി ഹൈക്കോടതിയിലെത്തിരിക്കുന്നത്.