500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥന് ര​ണ്ടു വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും

0
54

മൂ​വാ​റ്റു​പു​ഴ: 500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു ത​ട​വു​ശി​ക്ഷ. ഏ​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​യി​രു​ന്ന കെ.​ടി.​ആ​ന്‍റ​ണി​ക്കാ​ണ് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ര​ണ്ടു വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്.

ഏ​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മോ​ട്ടോ​ർ സൈ​ക്കി​ൾ വി​ട്ടു​ന​ൽ​കാ​ൻ ആ​ന്‍റ​ണി 500 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു കേ​സ്. 2015 മേ​യ് അ​ഞ്ചി​നാ​ണ് ഇ​യാ​ൾ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടു​ത്ത ദി​വ​സം​ത​ന്നെ ആ​ന്‍റ​ണി​യെ അ​റ​സ്റ്റ് ചെ​യ്തു.