സിനിമാതാരങ്ങളുടെ കിടിലന്‍ ലുക്കില്‍ തിളങ്ങാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ലുക്ക് കൂടുതോറും കാശും കൂടും എന്നൊരു പ്രശ്നം ഉള്ളതുകൊണ്ടുതന്നെ പലപ്പോഴും സാധാരണ പെണ്‍കുട്ടികള്‍ ഈ ഭാഗത്തേക്ക് അടുക്കാറേയില്ല. സെലിബ്രേറ്റി ലുക്ക് തരുന്ന ട്രെന്‍ഡി ഹെയര്‍സ്റ്റൈല്‍ ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ വില്ലനായി വരുന്നത് കാശ് തന്നെയാണ്. എല്ലാ പ്രശ്നത്തിലും പരിഹാരം ഉണ്ടെന്ന് പറയുന്ന പോലെ ഹെയര്‍ സ്്റ്റൈല്‍ ചെയ്യാന്‍ കാശ് ഇനിയൊരു പ്രശ്നമാകാറില്ല. കുറഞ്ഞ ചിലവില്‍ ട്രെന്‍ഡി ഹെയര്‍ സ്റ്റൈല്‍ നമുക്കും പരീക്ഷിക്കാം.
കളറിങ്ങ്
കളറിങ്ങും കട്ടിങ്ങും ഉള്‍പ്പെടുന്നതാണ് ഈ ഹെയര്‍സ്റ്റെയില്‍. മോക്കാ കളേഴ്സാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വളരെ അധികം എടുത്തു നില്‍ക്കില്ല, എന്നതു തന്നെയാണ് ഈ നിറങ്ങളുടെ പ്രത്യേകത. എന്നാല്‍ ഡള്‍ ആയി തോന്നുകയുമില്ല. ക്ലാസിക്ക് ലുക്ക് നല്കുന്ന നിറമാണിത്. മുടി സെക്ഷനായി എടുത്താണ് കളര്‍ ചെയ്തിരിക്കുന്നത്.
കട്ടിങ്
കുറച്ച് വലിയ മുഖമായതുകൊണ്ട് മുന്‍ഭാഗത്തെ മുടിയുടെ നീളം കുറച്ച് ചെറുതാക്കി. ഒരുപാട് ആഴത്തിലുള്ള ലെയറിംങ്ങ് അല്ല, ഇവിടെ ചെയ്തിരിക്കുന്നത് മുടിക്ക് കൂടുതല്‍ വ്യാപ്തി തോന്നിക്കുന്ന രീതിയിലാണ് കട്ടിങ്.
കെയറിങ്
കളര്‍ സേവര്‍ ഷാംപു ഉപയോഗിച്ചു വേണം മുടി പരിപാലിക്കാന്‍. നീളമുള്ള മുടിയില്‍ മാത്രമല്ല, എല്ലാതരത്തിലുമുള്ള മുടിയിതളുകളിലും ഈ ഹെയര്‍ സ്റ്റൈല്‍ ചെയ്യാവുന്നതാണ്. പക്ഷേ ചുരുണ്ട മുടിയില്‍ നിറങ്ങള്‍ എടുത്തു നില്ക്കുന്നതായി അനുഭവപ്പെടാം.