ലെഗിങ്‌സുകളോട് അതൃപ്തി വേണ്ട ; വിപണിയിലെ താരം ലെഗിങ്‌സുകള്‍..

0
67

നമ്മുടെ സമൂഹത്തില്‍ ലഗിങ്‌സുകളോട് പൊതുവേ അതൃപ്തിയാണുളളത്. എന്നാലും പെണ്‍കുട്ടികള്‍ കൂടുതലും ഉപയോഗിക്കുന്നത് ലഗിങ്‌സുകളാണ്.
ന്യൂജെന്‍ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും ഇണങ്ങിയ വസ്ത്രമാണ് ടോപ്പുകളും കുര്‍ത്തികളും ട്യുണിക്കുകളും. ഇവയ്‌ക്കൊപ്പം ലഗിങ്‌സുകളും കൂടി ചേരുമ്പോള്‍ കുറച്ച് കൂടി ഭംഗി കൂടും.
വിവിധ മോഡലുകളിലുള്ള ലഗിങ്‌സുകളെ പരിചയപ്പെടാം..

പാര്‍ട്ടി വെയറായി ഉപയോഗിക്കാവുന്ന സ്‌കിന്‍ മെറ്റാലിക് ലെഗിങ്‌സ് ഇന്ന് ഏറെ പ്രചാരം നേടിയവയാണ്.
ടോപ്പിനും കുര്‍ത്തിക്കുമൊപ്പം ധരിക്കാവുന്ന മെറ്റാലിക് ഫിനിഷിലുള്ള സ്‌കിന്നി ലെഗിങ്‌സാണ് സ്‌കിന്‍ മെറ്റാലിക് ലെഗിങ്‌സ്.
അനിമല്‍ പ്രിന്റ്, ട്രെബെല്‍ പ്രിന്റ്, കാലിഡോ സ്‌കോപിക് പ്രിന്റ് എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുംവിധം കണ്ണില്‍പ്പെടുന്ന എല്ലാ മള്‍ട്ടിപ്രിന്റുകളും ലെഗിങ്സിലുമുണ്ട്. വെള്ള, കറുപ്പ് ടോപ്പുകളോടൊപ്പം ഇത്തരം ലെഗിങ്സും ചങ്കി ജ്വല്ലറിയും നന്നായി യോജിക്കും.

എംബ്രോയ്ഡഡ് ലെഗിങ്സ് എന്നാല്‍, ഒറ്റക്കളര്‍ ലെഗിങ്സില്‍ കോണ്‍ട്രാസ്റ്റ് കളറിലെ എംബ്രോയ്ഡറി ചെയ്ത് യൂത്ത്ഫുള്‍ ആക്കിയ കിടിലന്‍ പീസുകളാണ്.

ലെയ്സ് ലെഗിങ്സ് ആകട്ടെ പുതിയ വെറൈറ്റിയാണ്. അടിമുടി ലെയ്സില്‍ തീര്‍ത്തതും അരികുകളില്‍ മാത്രം ലെയ്സ് പിടിപ്പിച്ചടും ആയ ലെഗിങ്സ് വിപണിയിലുണ്ട്. മുഴുവന്‍ ലെയ്സ് ആയ ലെഗിങ്സ് ധരിക്കാന്‍ നീളമുള്ള ട്യൂണിക്കുകളെത്തന്നെ കൂട്ടുപിടിക്കണം.

കട്ടിയുള്ള വെല്‍വെറ്റില്‍ തീര്‍ത്ത ലെഗിങ്സിന് ആരാധകരേറെയാണ്. സാധാരണ മെറ്റീരിയലിലെ ലെഗിങ്സിനെക്കാളും മാന്യവും കംഫര്‍ട്ടബിളുമാണ് ഇതെന്നതു തന്നെ കാരണം.
മസാബാ പ്രിന്റ് ആലേഖനം ചെയ്ത ലെഗിങ്‌സാണ് വിപണിയിലെ മറ്റൊരു പുതിയ താരം.
അരക്കെട്ടിന്റെ വശങ്ങളിലും പാദത്തിന്റെ അരികുകളിലും റഫിള്‍സ് (ചുരുക്കുകള്‍) പിടിപ്പിച്ച ലെഗിങ്സ് ആണ് ഇപ്പോള്‍ ഫാഷന്‍രംഗത്ത് തരംഗമാകുന്നത്. ഇവ ബബ്ലി ലുക് തരുന്നവയാണ്.