ഇനി മേക്കപ്പില്ലാത്ത കാലം ; സിംപിള്‍ ലുക്കില്‍ പെണ്‍കുട്ടികള്‍

0
187

 


കരിക്കലം തൊട്ട് കണ്ണെഴുതിയും താളി തേച്ച് മുടി കറുപ്പിച്ചുമൊക്കെ സൗന്ദര്യം നോക്കിയിരുന്ന ഒരു കാലം സ്ത്രീകള്‍ക്കുണ്ടായിരുന്നു. പെണ്ണാണെങ്കില്‍ അണിഞ്ഞൊരുങ്ങി നടക്കണം എന്ന രീതി ഇന്ന് പാടേ മാറി കഴിഞ്ഞു . കാലം മാറുന്നതിനനുസരിച്ച് കോലം മാറണം എന്നു പറയുന്ന പോലെ കാലത്തിനനുസരിച്ചുള്ള മാറ്റത്തിന് നാം വിധേയരായികൊണ്ടിരിക്കുകയാണ്. ബ്യൂട്ടി പാര്‍ലറുകളില്‍ കയറി ഇറങ്ങി സൗന്ദര്യം കാശ് കൊടുത്ത് വാങ്ങുന്ന രീതിയും പൊതുവേ മാറി കഴിഞ്ഞു.ഇപ്പോള്‍ അധികം മേക്കപ്പില്ലാതെ സിംപിളായി നടക്കുന്നതാണ് സ്റ്റൈല്‍. അമിത മേക്കപ്പ് ഉപേക്ഷിക്കാന്‍ ചില കാരണങ്ങളുമുണ്ട്.

എല്ലാ പെണ്‍കുട്ടിക്കും അവളുടേതായ സൗന്ദര്യമുണ്ട് . അമിത മേക്കപ്പിലല്ല ഒരാളുടെ വ്യക്തിത്വത്തിലാണ് കാര്യം. വെറുതേ ഓവര്‍ മേക്കപ്പിട്ട് സമൂഹത്തിലേക്കിറങ്ങിയാല്‍ ആര്‍ക്കും ഒരു മതിപ്പ് തോന്നില്ല. അതേ സമയം മേക്കപ്പില്ലാതെ നിങ്ങള്‍ നിങ്ങളായി പുറത്തിറങ്ങു ..അതായിരിക്കും നിങ്ങളുടെ യഥാര്‍ഥ സൗന്ദര്യം.
ഒറിജിനല്‍ എപ്പോഴും നാച്വറല്‍ തന്നെ.
എത്ര വിലകൂടിയ മേക്കപ്പ് ഇട്ടാലും ഒരു പരിധിയില്കൂടുതല്‍ സൗന്ദര്യം വെക്കാന്‍ കഴിയില്ല. ഓരോ പെണ്ണിനും അവളുടേതായിട്ടുള്ള അഴകുണ്ട്. ഇനിയിപോള്‍ സാധ്യമായാല്‍ പോലും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും പില്‍കാലത്ത് അനുഭവിക്കേണ്ടി വരുമെന്ന് തീര്‍ച്ച.
ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ സാധിക്കണമെങ്കില്‍ അതിനെ ശ്വസിക്കാന്‍ അനുവദിക്കണമെന്നാണു വൈദ്യശാസ്ത്രം അനുശാസിക്കുന്നത്. ചര്‍മത്തിലെ സൂക്ഷ്മ സുഷിരങ്ങളില്‍ അടിഞ്ഞുകൂടുന്ന കൃത്രിമസൗന്ദര്യ വര്‍ധക വസ്തുക്കള്‍ പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകുന്നു, ശ്വസിക്കാനാകാതെ വീര്‍പ്പുമുട്ടുന്ന ചര്‍മം പലവിധ രോഗങ്ങള്‍ക്കും അടിമപ്പെടുന്നു പ്രായമാകും മുമ്പേ മുഖത്തു ചുളിവു വീഴുകയും സ്വാഭാവിക മാര്‍ദ്ദവം നഷ്ടപ്പെടുകയും ചെയ്യുന്നു.