വെല്‍വെറ്റ് ഭംഗിയില്‍ സുന്ദരിയാകാം…

0
130

 

 

സിംഗിള്‍ പീസ് ഡ്രസ്സിന്റെ മെറ്റീരിയല്‍ വെല്‍വെറ്റ്

നീളം – 36 ഇഞ്ച്
നെഞ്ചളവ് -32 ഇഞ്ച്
അരവണ്ണം – 25 ഇഞ്ച്
ഇടുപ്പിന്റെ അളവ് – 33 ഇഞ്ച്
ബോട്ട് നെക്ക് – 2 ഇഞ്ച്

നാലായി മടക്കിയ തുണിയില്‍ പാറ്റേണ്‍ കട്ട് ചെയ്യുക. ശേഷം തുണിയില്‍ എല്ലാ അളവുകളും അടയാളപ്പെടുത്തി തയ്‌ച്ചെടുക്കുക.

ലോങ് ജാക്കറ്റിന്റെ മെറ്റീരിയല്‍ സോഫ്റ്റ് ഷിഫോണ്‍

ജാക്കറ്റിന്റെ അളവ്

നീളം – 50 ഇഞ്ച്
സ്ലീവ് – 20 ഇഞ്ച്
വണ്ണം – 19 1/2 ഇഞ്ച്
കൈക്കുഴ – 18 ഇഞ്ച്
കൈയുടെ നീളം – 11 1/2 ഇഞ്ച്

നാലായി മടക്കിയ തുണിയില്‍ അളവെടുത്ത് 8 ഇഞ്ച് വീതിയില്‍ മുന്‍ഭാഗം ഓപ്പണായ രീതിയില്‍ മുറിച്ചെടുക്കുക. എന്നിട്ട് രണ്ട് വശവും തമ്മില്‍ യോജിപ്പിച്ച ശേഷം ക്ലോത്ത്‌ബോളുകള്‍ ഉള്ള ലേസ് തുന്നി പിടിപ്പിക്കുക. രണ്ട് കട്ടിങ് ഉള്ള സ്ലീവിന്റെ അടിവശം കിമോണ സ്റ്റൈലിലാണ്. ആദ്യം ആറരഇഞ്ച് നീളത്തില്‍ കൈ മുറിച്ചെടുക്കുക. ബാക്കിയുള്ള അഞ്ച് നീളത്തിലുള്ള കൈയുടെ താഴെ ഭാഗം കിമോണ രീതിയില്‍ വേണം . അതിനായി എട്ട് ഇഞ്ച് വീതിയില്‍ തുണിയെടുത്ത് കൈയുടെ രണ്ട് ഭാഗവും യോജിപ്പിക്കുക.