സഫീര്‍ വധം; ഒരാള്‍ കൂടി അറസ്റ്റില്‍

0
64


മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ വധക്കേസില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി. നമ്പിയംകുന്ന് കോടിയില്‍ സെയ്ഫലി (22) യാണ് അറസ്റ്റിലായത്.

ഫെബ്രുവരി 25നാണ് മണ്ണാര്‍ക്കാട് കോടതിപടിയില്‍ വെച്ച് സഫീര്‍ ആക്രമിക്കപ്പെടുന്നത്. ഇവിടെ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന സഫീറിനെ കടയ്ക്കുള്ളില്‍ കയറി ഒരുസംഘം കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സഫീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപെടുത്താനായില്ല.