ഹോട്ടലുകള്‍ക്കും ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ഏപ്രില്‍ അഞ്ച് മുതല്‍ നികുതി

0
67

ത്വാഇഫ്: ഹോട്ടലുകളില്‍ നിന്നും ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും ഏപ്രില്‍ അഞ്ച് മുതല്‍ നികുതി പിരിച്ച് തുടങ്ങുമെന്ന് മുനിസിപ്പല്‍ ഗ്രാമ കാര്യാലയം. സന്ദര്‍ശകര്‍ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിച്ച രാത്രികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും നിരക്ക്. ഹോട്ടലുകളുടെ നിലവാരം കണക്കാക്കി ഒരോ രാത്രിക്കും രണ്ടര മുതല്‍ അഞ്ച് ശതമാനം വരെയാകും നികുതി. മുനിസിപ്പല്‍ മന്ത്രാലത്തിലെ വിദഗ്ധരും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ഇതിനായി ഒരുക്കിയ സംവിധാനങ്ങള്‍ പരിചയപ്പെടുത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് പട്ടങ്ങളിലൊന്നാണ് ത്വാഇഫ്. നിരവധി ഹോട്ടലുകളിലും ടൂറിസ്റ്റ് ഹോമുകളും ഇവിടെയുണ്ട്. വാടക ബില്ലില്‍ താമസിച്ച രാത്രികളുടെ എണ്ണമനുസരിച്ച് നികുതിയും രേഖപ്പെടുത്തിയിരിക്കണം. ഒരോ മാസവും മുനിസിപ്പാലിറ്റിക്ക് ലഭിക്കേണ്ട നികുതി സ്ഥാപനത്തെ അറിയിക്കും.