അഭയ കേസ്: പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്

0
68

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുന്നത്. ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് എസ്.പി കെ.ടി മൈക്കിളിനെ പ്രതിയാക്കിയ നടപടിക്കുമേലുള്ള സ്റ്റേ നീക്കണമെന്ന ഹര്‍ജി ഹൈക്കോടതിയും പരിഗണിക്കും.

സാഹചര്യത്തെളിവുകളുടേയും നാര്‍ക്കോ ടെസ്റ്റിന്റേയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണ് വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേസമയം, അഭയ കേസിന്റെ ഭാവിയില്‍ നിര്‍ണായകമാകാവുന്ന വിധിക്കാണ് തിരുവനന്തപുരം സി.ബി.ഐ കോടതി തയാറെടുക്കുന്നത്.