ഐഎന്‍എക്സ് കേസ്: കാര്‍ത്തി ചിദംബരത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

0
77

ന്യൂഡല്‍ഹി:ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ പുതിയ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുന്നിലാണ് കാര്‍ത്തിയുടെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ചത്.സി.ബി.െഎ തയാറാക്കിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ സമന്‍സ് അയക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാരമില്ലെന്ന് കാര്‍ത്തി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഐഎന്‍എക്സ് മീഡിയക്ക് 305 കോടിയോളം രൂപയുടെ വിദേശഫണ്ട് ലഭ്യമാക്കാന്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡ് നല്‍കിയ അനുമതിയില്‍ ക്രമക്കേട് നടന്നെന്നാണ് കേസ്.